ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റി റിജിനൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
മാഹി: മാഹി ജനറൽ ആശുപത്രി, പളളൂർ, പന്തക്കൽ എന്നീ മേഖലകളിലെ ആശുപത്രികളിൽ കുട്ടികളുടെ ഡോക്ടർ മാസങ്ങളായി ഇല്ലാത്തത് മാഹിയിലെ സാധാരണക്കാരായ ജനങ്ങൾ വളരെ അധികം പ്രയാസങ്ങൾ അനുഭവിക്കുകയാണ്.മഴക്കാലമായതിനാൽ പനിയും മറ്റ് പകർച്ച വ്യാധികളും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലത്തത് സാധാരണക്കാരായ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവിശ്യപ്പെട്ട് മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.മുസ്ലിം ലിഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി വി.കെ റഫീക്ക്, മാഹി ജില്ലാ സെക്രട്ടറി ഏവി ഇസ്മായിൽ, വർക്കിംഗ് സെക്രട്ടറി ചങ്ങരോത്ത് ഇസ്മായിൽ എന്നിവർ നിവേദനം നൽകി.