Latest News From Kannur

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

0

പാനൂർ : കണ്ണം വെള്ളി എൽ.പി.സ്കൂളിൽ കുടിവെള്ള പദ്ധതി കെ.പി.മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികളെ ചടങ്ങിൽ ആദരിച്ചു. ജൂലായ് 3 തിങ്കളാഴ്ച രാവിലെ പത്തരക്ക് പാനൂർ എ.ഇ. ഒ.ബൈജു കേളോത്ത് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഉപഹാര സമർപ്പണം പാനൂർ മുനിസിപ്പൽ വൈസ് ചെയർപേർസൺ പ്രീത അശോക് നിർവ്വഹിച്ചു.കെ.കെ.സുധീർ കുമാർ , നസീല കണ്ടിയിൽ ,പി.കെ.ഷാഹുൽ ഹമീദ് ,കെ.കെ.പ്രേമൻ ,എൻ രതി,ഷിജിത്ത് പി ,ശ്രുതി കെ ,എന്നിവർ ആശംസയർപ്പിച്ചു. സി.വി.ചന്ദ്രൻ മാസ്റ്റർ പാവകളി അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.