പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ആസ്തി വികസന , പ്രത്യേക ഫണ്ട്, ഫ്ലഡ്, സർക്കാറിൻ്റെ മറ്റ് വികസന പദ്ധതികൾ എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ വികസന സമിതി നിർദേശ പ്രകാരം തലശേരി സബ് കലക്ടറുടെ സാന്നിധ്യത്തിൽ ജൂലൈ 10 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാനൂരിലെ എം.എൽ.എ.ഓഫീസിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ സംബന്ധിക്കുന്ന യോഗം നടക്കുന്നതാണ് . യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ തങ്ങളുടെ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് എഴുതി തയ്യാറാക്കി നൽകുകയും അവതരിപ്പിക്കുകയും ചെയ്യും. മാലിന്യമുക്ത മണ്ഡലം മോണിറ്ററിങ്ങ് കമ്മിറ്റിയുടെ യോഗവും തദവസരത്തിൽ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.