Latest News From Kannur

പാനൂർ ലയൺസ് ക്ലബ്‌ ഭാരവാഹികളുടെ സ്ഥാനരോഹണം.

0

പാനൂർ: ലയൺസ് ക്ലബ്‌ ഭാരവാഹികളുടെ സ്ഥാനരോഹണം രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത PMJF ഉദ്ഘാടനം ചെയ്തു. മുൻ ക്ലബ്‌ പ്രസിഡന്റ് കെ. പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് സെക്രട്ടറി പ്രകാശൻ കാണി, സുശീൽ കുമാർ , ലയൺസ് ലേഡീസ് ഫോറം ഭാരവാഹികളായ റീജ ഗുപ്ത, ജീന വാമനൻ, റീജിയണൽ, സോൺ ചെയർപേഴ്സൺമാരായ ബിജോയ്‌ എസ്, സജീവ് മണിയത്ത്, കെ.പി ജയചന്ദ്രൻ(JCS), കെ. കൃഷ്ണൻ (ACT), പി. പവിത്രൻ, എം. രാജൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. 1990-ൽ ആരംഭിച്ച ക്ലബ്ബിൽ 33 വർഷത്തിന് ശേഷം ഒരു വനിതാ പ്രസിഡന്റ് സ്ഥാനമേറ്റു എന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റായി ഗീത കൃഷ്ണനും സെക്രട്ടറിയായി എം.ജി മനേഷും ട്രഷററായി സൂരജ് ധർമാലയവും സ്ഥാനമേറ്റു. വനിതാ വിഭാഗം : പുഷ്പറാണി ദിനേശൻ (പ്രസി.), വിദ്യ സുനിൽ (സെക്ര.), സീബ ബിജോയ്‌ (ട്രഷ.). എന്നിവർ ചുമതലയേറ്റു.കൂടാതെ കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ച വെച്ചവരെ ചടങ്ങിൽ അനുമോദിച്ചു. അതുപോലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ആവണി ബിജോയിയെ ആദരിക്കുകയും, അഡ്വ.നിഷാന്ത്, സുനിജ സി.ബി എന്നീ പുതിയ മെമ്പർമാരെ സദസിൽ പരിചയപെടുത്തുകയും ചെയ്തു.ചടങ്ങിന് എം.ജി മനേഷ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.