പാനൂർ: എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചെണ്ടയാട് പ്രദേശത്തെ വിദ്യാർത്ഥികളെ ചെണ്ടയാട് ദീപിക തീയേറ്റേഴ്സ് & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വായനശാലയിൽ വെച്ച് അനുമോദിച്ചു.അനുമോദനയോഗം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ .പി .സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.പിണറായി പോലീസ് സബ് ഇൻസ്പെക്ടർ ബി. എസ് ബാവിഷ് ഉപഹാരങ്ങൾ വിതരണം ചെയ്തു. എം. ഉഷ, കെ. പി. വി ബാബു, വി. അശോകൻ, കെ.പി. പ്രേമൻ , കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. പി. അശോകൻ സ്വാഗതവും എ.പി. രാജു നന്ദിയും പറഞ്ഞു.