പാനൂർ: സമസ്ത പ്രവാസി സെല്‍ സംസ്ഥാന ട്രഷററും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ കൗൺസിൽ അംഗവും ഉമറലി ശിഹാബ് തങ്ങള്‍ ചാരിറ്റബൾ സൊസൈറ്റി വൈസ് പ്രസിഡന്റും സംസ്ഥാനത്തെ നിരവധി മത സ്ഥാപനങ്ങളുടെ സഹകാരിയും സമസ്തയുടെ മുന്നണി പോരാളിയുമായിരുന്ന പാലത്തായി മൊയ്തു ഹാജിയുടെ ഒന്നാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.വൈ.എസ് , എസ്.കെ.എസ്.എസ്. എഫ് പാനൂർ മേഖല കമ്മിറ്റി പാലത്തായിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ്. പ്രസിഡന്റ് മലയമ്മ അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി. സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ, എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാഖി, ഇബ്രാഹീം ബാഖവി പൊന്ന്യം പ്രഭാഷണം നടത്തി. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. റസാഖ് ഹാജി പാനൂർ, ശാഫി ഹാജി പാലത്തായി, എ.പി ഇസ്മാഈൽ ഹാജി, ആർ.വി അബൂബക്കർ യമാനി, സമീർ സഖാഫി, ജംഷീർ വാഫി, ഫൈസൽ മാക്കൂൽ പീടിക, റിയാസ് നെച്ചോളി, മൊയ്തു മുസ്‌ലിയാർ, നാസർ മുസ്‌ലിയാർ, ഇ.എം ബഷീർ, ഒ.പി റഫീഖ് ഹാജി, കുഞ്ഞമ്മദ് ഹാജി, ഇർഷാദ് പുല്ലൂക്കര സംസാരിച്ചു.അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഖബർ സിയാറത്ത്, മജ്ലിസുന്നൂർ, ഖതമുൽ ഖുർആൻ, പ്രാർത്ഥന സദസ് എന്നിവയുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.