പാനൂർ : പാനൂർ ഗവ.എൽ.പി.സ്ക്കൂൾ പ്രീ പ്രൈമറി കഥയുത്സവം ഉദ്ഘാടനം ജൂലായ് 4 ചൊവ്വാഴ്ച 10 മണിക്ക് നടക്കും.
കേരള പൊതു വിദ്യാഭ്യാസവകുപ്പും സർവ്വശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന പ്രീപ്രൈമറി അക്കാദമിക്ക് തല പരിപാടികളിൽ ആദ്യത്തേതാണ് കഥയുത്സവം.
കഥകൾ കുട്ടികളുടെ പഠനത്തിൽ ഉളവാക്കുന്ന ഗുണപരമായ സ്വാധീനവും കഥകളിലൂടെ നേടാവുന്ന ബോധനപരമായ മികവും ഉപയോഗപ്പെടുത്തുന്നതാണ് കഥയുത്സവം പരിപാടി. ഭാഷയുൾപ്പെടെ എല്ലാ വിഷയങ്ങളുടെയും അടിസ്ഥാനശേഷികൾ നേടാൻ കഥയിലൂടെ എളുപ്പം കഴിയുന്നു. നന്നായി കേൾക്കാനും പറയാനും കഥകൾ വഴി തുറക്കുന്നു.
പാനൂർ ഗവ.എൽ.പി സ്കൂളിലെ കഥയുത്സവം ഉദ്ഘാടനം വി.ഇ. കുഞ്ഞനന്തൻ നിർവ്വഹിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post