തലശ്ശേരി : ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം കഥയുത്സവ പരിപാടി ജൂലൈ ഒന്ന് ശനിയാഴ്ച് 10 മണിക്ക് നടക്കും. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പ്രീ പ്രൈമറി തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് കഥയുത്സവം. പഠനത്തിൽ കഥകൾക്കുള്ള പ്രാധാന്യവും ബോധനത്തിൽ കഥകളുടെ സാദ്ധ്യതയും പ്രാഥമിക ക്ലാസ്സുകളിൽ ഇതുവഴി ഉപയോഗപ്പെടുത്തുകയാണ് . സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടിയുടെ സ്കൂൾ തല പരിപാടിയാണ് നാളെ ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂളിൽ നടക്കുന്നത്. സ്കൂൾ തല കഥയുത്സവ പരിപാടി വി.ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്യും.