പാനൂർ :
കേരള സർവ്വീസ് പെൻഷനേർസ് യൂണിയൻ പാനൂർ യൂനിറ്റ് പ്രവർത്തക കൺവെൻഷൻ ജൂലായ് 1 ശനിയാഴ്ച രാവിലെ 10 മണിക്ക് പാനൂർ സുമംഗലി മിനി കോൺഫറൻസ് ഹാളിൽ നടക്കും. പെൻഷണർമാരുടെ കുടുംബാംഗങ്ങളിൽ 2023 ലെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ കേഷ് അവാർഡ് നൽകി ആദരിക്കും.
വി.പി.ശിവദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ കെ. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
വി.പി. നാണു മാസ്റ്റർ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. അനുമോദനവും അവാർഡ് വിതരണവും കെ.ദാമോദരൻ നിർവ്വഹിക്കും.
പി.കുമാരൻ മാസ്റ്റർ നവാഗതരെ സ്വീകരിക്കും. 75 വയസ്സ് തികഞ്ഞ അംഗങ്ങളെ പി.വിമല ടീച്ചർ ആദരിക്കും.
ടി.ബാലൻ , കെ.സുഗതൻ മാസ്റ്റർ , എൻ.കെ.ശ്രീധരൻ മാസ്റ്റർ , എം.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിക്കും.
പി.കുമാരൻ മാസ്റ്റർ സ്വാഗതവും പി.വത്സൻ നന്ദിയും പറയും.