മണിപ്പൂര്‍: മണിപ്പൂരില്‍ സൈന്യത്തെ വളഞ്ഞ് വന്‍ ജനക്കൂട്ടം. സൈന്യം പിടികൂടിയ പന്ത്രണ്ട് സായുധ ഗ്രൂപ്പ് അംഗങ്ങളെ ആള്‍ക്കൂട്ടം മോചിപ്പിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 1500 ഓളം വരുന്ന ആള്‍ക്കൂട്ടമാണ് സൈന്യത്തെ തടഞ്ഞത്. സംഘര്‍ഷമൊഴിവാക്കാന്‍ കൂടുതല്‍ ബലപ്രയോഗത്തിന് മുതിരാതെ പിന്‍വാങ്ങുകയായിരുന്നെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ജനക്കൂട്ടം സൈന്യത്തെ തടയുന്നതിന്റെ വീഡിയോയും കരസേന പുറത്തുവിട്ടു. സൈന്യത്തിന്റെ മാനുഷിക മുഖം കാണിക്കുന്ന പക്വമായ തീരുമാനമെടുത്തതിന് ഓപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന കമാന്‍ഡറെ കരസേന അഭിനന്ദിച്ചു.കെവൈകെഎല്‍ സംഘമാണ് 2015ല്‍ സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേര്‍ക്ക് ആക്രമണം നടത്തിയത്. അതേസമയം, സൈന്യത്തെ വളഞ്ഞവരില്‍ 1500ല്‍പരം ജനങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വനിതകളാണ് ഈ സംഘത്തെ നയിച്ചത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണല്‍ മൊയ്‌റംഗ്തം താംബ എന്നയാളെയും സൈന്യം പിടികൂടിയിരുന്നു. ഇയാളെയും വിട്ടുകൊടുക്കേണ്ടിവന്നു.