പാനൂർ: നൂറ്റാണ്ട് പഴക്കമുള്ള അണിയാരം അത്തിയൂർ കുളം നവീകരണോദ്ഘാടനം നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി ടി കെ ഹനീഫ് അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ എം പി കെ അയ്യൂബ്, അൻസാർ കെ, വാർഡ് വികസന സമിതി കൺവീനർ കെ ടി ജാഫർ മാസ്റ്റർ, ഹരീന്ദ്രൻ പറമ്പത്ത്, നൗഷാദ് അണിയാരം, കെ പി കാദു, കെ അലേഷ്കുമാർ, കെ പി അബ്ദുല്ല, എം പി പ്രജീഷ്, പി ഷാജി, ടി പി ഇസ്മയിൽ, രാജൻ മാക്കാണ്ടി, പി കെ അബ്ദു റഹ് മാൻ, വി പി ഷംസുദ്ദീൻ, കെ പി റാഷിദ്, കെ മുത്തലിബ്, സി ബാലൻ, കെ ഹംസ, കെ വി മഹറൂഫ് കെ ടി ഇഖ്ബാൽ സംബന്ധിച്ചു.