സൈനിക ടാങ്കുകള്‍ കൊണ്ട് നിറഞ്ഞ് റഷ്യന്‍ നഗരം; പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ പുടിന്റെ ‘ഷെഫ്’, എന്തിനും മടിക്കാത്ത ‘ചെകുത്താന്‍ സേന
വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിന് നേര്‍ക്ക് തിരിഞ്ഞതിന് പിന്നാലെ, ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. സൈനിക ടാങ്കുകള്‍ നഗരത്തില്‍ റോന്തു ചുറ്റുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോകളുടെ ആധികാരികത വ്യക്തമായിട്ടില്ല. റഷ്യന്‍ സൈനിക വിമാനം ലാഗ്നര്‍ ഗ്രൂപ്പ് വെടിവെച്ചിട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, മോസ്‌കോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഗ്നര്‍ ഗൂപ്പ് റഷ്യന്‍ സേനയ്ക്ക് എതിരെ തിരിഞ്ഞതായി പ്രസിഡന്റ് പുടിന്‍ സ്ഥിരീകരിച്ചു. വാഗ്നര്‍ സേന രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും കലാപത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ശിക്ഷയാണെന്നും പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു.