നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിൽ നൂതന പദ്ധതിയായി നടപ്പിലാക്കുന്ന ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായുള്ള കൈപ്പുസ്തകം ഇ.കെ.വിജയൻ എം എൽ എ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു . പഞ്ചായത്തിലെ 10,500 ഓളം വീടുകളിൽ ഡിജി ലോക്കർ സംവിധാനം ആരംഭിക്കുവാനും ,മുഴുവൻ പേർക്കും ഇമെയിൽ അക്കൗണ്ട് ഉണ്ടാക്കുവാനും ,പഞ്ചായത്തിലെ മുഴുവൻ സേവനങ്ങൾ ലഭ്യമാകുന്ന ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‌വെയറിൽ മുഴുവൻ വീട്ടുകാർക്കും പീപ്പിൾ എക്കൗണ്ട് ഉണ്ടാക്കുവാനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങളും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന കൈപ്പുസ്താകമാണ് പ്രകാശനം ചെയ്തത്. ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വിഭജനം (digital divide )കുറയ്ക്കുവാനായി സാമൂഹിക സേവന സന്നദ്ധരായ ടെക് മേറ്റു മാർ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാദാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മുഖേന കൈപുസ്തകം വീടുകളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഇതിനായി ഇരുപത്തിയാറാം തീയതി വനിത ടെക് സഭ ചേരുന്നതാണ്. കൈ പുസ്തകപ്രകാശന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ.നാസർ , എം.സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് , മെമ്പർമാരായ എ.ദിലീപ് കുമാർ, വി അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.