പാനൂർ : സ്വര സാധകം സംഗീത പരിശീലനത്തിന് പാനൂരിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ – പാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ജൂൺ 21 ലോക സംഗീത ദിനത്തിൽ ഓൺലൈൻ സംഗീത പരിശീലനത്തിന് തുടക്കമായി. പരിശീലനം പ്രശസ്ത സംഗീതജ്ഞഡോ: ആർ.വി. സുമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി അബ്ദുൾ മുനീർ പദ്ധതി വിശദീകരിച്ചു. പാനൂർ ബി.ആർ.സിയിലെ സംഗീത അധ്യാപകൻ പ്രമോദ് കുമാർ ക്ലാസ് നയിക്കും. പാനൂർ സബ് ജില്ലയിലെ 250ഓളം വിദ്യാർത്ഥികൾ പരിശീലനത്തിൻ്റെ ഭാഗമാകും വർഷാവസാനം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് പുരസ്കാരങ്ങൾ നല്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.