Latest News From Kannur

കര്‍മസേനയ്ക്ക് രൂപം നല്‍കുമെന്ന് എച്ച്ആര്‍പിഎം .

0

കണ്ണൂർ:  മയക്കുമരുന്ന് വ്യാപനത്തിനും മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ക്കുമെതിരെ ജന പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) കണ്ണൂർ ജില്ലാ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നു. ജൂൺ 25 വൈകുന്നേരം 3 മണിക്ക് പാനൂർ പാനൂർ പ്രസ് ഫോറം ഹാളിൽ ( സുമംഗലി ഓഡിറ്റോറിയം) ചേരുന്ന യോഗത്തിലാണ് സേനയ്ക്ക് രൂപം നല്‍കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡോ: എ മാധവൻ സംസ്ഥാന യോഗം ഉദ്ഘാടനം ചെയ്യും.

മുൻ പോലീസ് സബ് ഇൻസ്പെക്ടർ ഇ.ബാബു അധ്യക്ഷത വഹിക്കും സംസ്ഥാന വർക്കിംഗ് കൺവീനർ ഇ മനീഷ് മുഖ്യപ്രഭാഷണം നടത്തും നേഷണൽ കമ്മിറ്റി മെമ്പർ അഡ്വ: പി പി വിജയൻ (മയക്കുമരുന്ന്) അഡ്വ കെ വി ശശിധരൻ നമ്പ്യാർ( ശുചിത്വ കേരളം ) വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും
കുടികള്‍ക്കിടയില്‍ ഉള്‍പ്പടെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോഗം, നഗരത്തിലെ മാലിന്യ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ നടപ്പാക്കേണ്ടതായ കര്‍മ്മ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കും.

Leave A Reply

Your email address will not be published.