പാനൂർ : ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലും ജമ്മു കാശ്മീരിലും വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുൻ കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്‌വി പറഞ്ഞു.
മൊകേരിയിലെ
കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആശയത്തിന്റെ വളർച്ചയിൽ അസഹിഷ്ണുത പൂണ്ടവരാണ് ജയകൃഷ്ണൻ മാസ്റ്ററെ വധിച്ചത്.കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനം പാഴാവില്ല .ബിജെപി അനുസ്യൂതം വളർന്നു കൊണ്ടിരിക്കുകയാണ്.ധീരനായ ആത്മാർത്ഥതയുള്ള ത്യാഗസന്നധനായ പ്രവർത്തകനായിരുന്നു കെ. ടി ജയകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാറിന്റെ 9 വർഷ പൂർത്തീകരണ ആഘോഷത്തോടനുബന്ധിച്ച് വടകര ലോക്സഭ മണ്ഡലത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ. ടി .ജയകൃഷ്ണൻ മാസ്റ്ററുടെ മൊകേരിയിലെ വസതിയിൽ എത്തിച്ചേർന്നതായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളായ നാഷണൽ കൗൺസിൽ അംഗം കെ. പി .ശ്രീശൻ ,കെ ശ്രീകാന്ത് , എൻ.കെ.നാണു മാസ്റ്റർ,എം. മോഹനൻ , എൻ. ഹരിദാസ് , പി .സത്യപ്രകാശ്,. കെ .കെ.വിനോദ് കുമാർ , ബിജു എളക്കുഴി,വി. പി സുരേന്ദ്രൻ , വി.പി. ബാലൻ, പി.പി.രാമചന്ദ്രൻ ,കെ.പി. സഞ്ജീവ് കുമാർ , എം.പി സുമേഷ്, സി .പി. സംഗീത , എൻ രതി, അഡ്വ. ഷിജിലാൽ, സി.കെ. സുരേഷ് ബാബു, സികെ .കുഞ്ഞിക്കണ്ണൻ ,കെ .കെ ധനഞ്ജയൻ , ഓട്ടാണി പത്മനാഭൻ ,ഇ.പി. ബിജു,ഒ സന്തോഷ് എന്നിവർ സംബന്ധിച്ചു.