തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. പനിയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍, നേരിട്ട് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നലെ ഓണ്‍ലൈനായാണ് ചേര്‍ന്നത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓണ്‍ലൈനായി നടത്തേണ്ടി വന്നതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.