കണ്ണൂർ: പൊതു വിദ്യാഭാസ രംഗത്ത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമായ ഒരേ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമം ജൂൺ 28, ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നടക്കും. കണ്ണൂർ ജവഹർ ലൈബറി ഓഡിറ്റോറിയത്തിലാണ് സംഗമം . ഇവരിൽ ഉൾപ്പെട്ട അകാലചരമമടഞ്ഞ സി.മോഹനൻ , പി.വി.കൃഷ്ണൻ ,എം പങ്കജാക്ഷൻ ,സി.പി.മോഹനൻ , പി.വി.ശ്യാമള , പി.വി.രാധാകൃഷ്ണൻ , വി. രഘുരാജൻ എന്നിവരെയാണ് അനുസ്മരിക്കുന്നത്.