കതിരൂർ : കതിരൂർ മഹാത്മ സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം 2023 പൊന്ന്യം പുല്ലോടി ഇന്ദിരഗാന്ധി സ്മാരകത്തിൽ 25ന് ഞായറാഴ്ച 3 മണിക്ക് നടക്കും.സംഗമം ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ നിർവ്വഹിക്കും. പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ മുഖ്യാതിഥിയായി പങ്കെടുക്കും. നാടകകൃത്ത് ഡോ.സി.കെ. ഭാഗ്യനാഥ് ഉപഹാര സമർപ്പണം നടത്തും. ദേശീയ യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ട കെ.അശ്വിനിയെ ചടങ്ങിൽ അനുമോദിക്കും. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ മുഖ്യ ഭാഷണം നടത്തും. എ.കെ. പുരുഷോത്തമൻ നമ്പ്യാർ , എ.വി.രാമദാസ് , ടി.കെ.സുരേന്ദ്രൻ മാസ്റ്റർ , എം.രാജീവൻ മാസ്റ്റർ , കെ.ലതിക , നീതു പ്രിയ വി. പി.എന്നിവർ ആശംസയർപ്പിക്കും. അഡ്വ.പി.വി. സനൽകുമാർ സ്വാഗതവും വി.പി. പ്രമോദ് കൃതജ്ഞതയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.