പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പാക്കിയ പദ്ധതികൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കും ; ഓഡിറ്റ് സംസ്ഥാനത്ത് ആദ്യമായി.
പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ സോഷ്യൽ ഓഡിറ്റിങ്ങിന്ന് വിധേയമാക്കും.
ഇതിനായി സോഷ്യൽ ഓഡിറ്റ് സമിതി രൂപീകരിച്ച് പ്രവർത്തന പരിപാടിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ നേരവകാശികളായ ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തി വിലയിരുത്തുകയാണ് സോഷ്യൽ ഓഡിറ്റ് വഴി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.
സോഷ്യൽ ഓഡിറ്റ് സമിതി രൂപീകരിക്കാനായി ചേർന്ന ജനകീയ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ടി.ടി റംല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ മുഹമ്മദ് അഫ്സൽ, ഇ. വിജയൻ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ രമ്യ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ, കതിരൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സനില പി. രാജ്, മൊകേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി സുഭാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സജീന്ദ്രൻ ക്ലാസെടുത്തു.