ന്യൂമാഹി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വാർഡ് തല യോഗാ ക്ലബ്ബ് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ് ഷർമിള അധ്യക്ഷത വഹിച്ചു. ടി.എ ഷർമിരാജ്, ഡോ. പി.എസ് സീമ, ഡോ. ടി.വി സന്തോഷ് കുമാർ, കെ. സതീഷ് കുമാർ, കെ.ഷീബ എന്നിവർ സംസാരിച്ചു. ഡോ. ടി.വി സന്തോഷ് കുമാർ കൺവീനറായും ടി.എ ഷർമിരാജ് ചെയർമാനായും യോഗ ക്ലബ്ബ് രൂപീകരിച്ചു.