ന്യൂ മാഹി: ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിൽക്കുന്ന അപകടകരമായ വൃക്ഷങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഉടൻതന്നെ വെട്ടി മാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന സകലവിധ നഷ്ടങ്ങൾക്കും സ്ഥല ഉടമ ഉത്തരവാദിയായിരിക്കുമെന്നും കേരള പഞ്ചായത്ത് രാജ് സെക്ഷൻ 238(1)എ പ്രകാരമുള്ള നിയമ നടപടിക്കു വിധേയമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.