Latest News From Kannur

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

0

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ്. കോട്ടയത്ത് നിന്ന് തന്നെയുള്ള ഫ്രഡി ജോര്‍ജ് റോബിനാണ് മൂന്നാം സ്ഥാനത്ത്. എസ് സി വിഭാഗത്തില്‍ എസ് ചേതനയും എസ് ടി വിഭാഗത്തില്‍ ഏദന്‍ വിനോദുമാണ് ആദ്യ സ്ഥാനത്ത്. വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. ഫാര്‍മസി എന്‍ട്രന്‍സ് ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17നാണ് നടന്നത്. മൂല്യനിര്‍ണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‌കോര്‍ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

Leave A Reply

Your email address will not be published.