പാനൂർ: ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളിൽ നവീകരിച്ച ലൈബ്രറിയുടേയും വിദ്യാരംഗത്തിൻ്റേയും വയന പക്ഷാചരണത്തിൻ്റേയും ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.മിറാജ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി നവീകരണത്തിന് നേതൃത്വം നൽകിയ മൊകേരി രാജീവ് ഗാന്ധി സ്ക്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഗുരുസന്നിധി പ്രസിഡൻ്റ് ടി. പ്രദീപൻ മാസ്റ്റർ
അനുമോദിച്ചു. ഗുരുസന്നിധി സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ, ഡയറക്ടർമാരായ സജീവ് ഒതയോത്ത്, എൻ.രാജൻ, കെ.ഷംജിത്ത്, എൻ.എസ്.എസ് ലീഡർ നിരഞ്ജന എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ടി.കെ അശോകൻ മാസ്റ്റർ സ്വാഗതവും എം.പ്രമീള നന്ദിയും പറഞ്ഞു.