പെരിങ്ങാടി : പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ എല്ലാവർക്കും സംസ്ക്യത ഭാഷാ പ്രാവിണ്യം നേടാംഎന്ന ആശയത്തോട് കൂടി ആരംഭിക്കുന്ന സംസ്ക്യത പഠനകേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കാർത്തിക ദിനത്തിൽ ജൂൺ16 ന്പ്രശസ്ത സംസ്ക്യത പണ്ഡിതൻ ഡോ . രാം ശക്തി ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു എല്ലാ ഞായറാഴ്ച്ചയും നടക്കുന്ന ക്ലാസിനെ കുറിച്ച് വിശ്വസംസ്ക്യത പ്രതിഷ്ഠാനം കണ്ണൂർ ജില്ല അദ്ധ്യക്ഷ ശ്രീമതി നിഷ പ്രവീൺ വിശദികരിച്ചു. പ്രസിഡണ്ട് ഒ.വി സുഭാഷ്അദ്ധ്യക്ഷനായ യോഗത്തിൽ സി.വി രാജൻ മാസ്റ്റർ. സജിത വൈ.എം എന്നിവർ ആശംസാ ഭാഷണം നടത്തി.ഷാജി കൊള്ളുമ്മൽ സ്വാഗതവും പവിത്രൻ. കൂലോത്ത്നന്ദിയും
പറഞ്ഞു .സൗജന്യ സംസ്കൃത ക്ലാസ്
രജിസ്ട്രേഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
9846422367 , 9048165257 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.