പാത്തിപ്പാലം : എസ് എസ് എഫ് മൊകേരി സെക്ടർ സാഹിത്യോത്സവ് ജൂൺ 17 ന് വൈകിട്ട് 7 മണിക്ക് പാത്തിപ്പാലത്ത് ഷമ്മാസ്. മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നോവലിസ്റ്റ് സുരേഷ് ബാബു മാവിലേരി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പെരളശ്ശേരി സന്ദേശ ഭാഷണം നടത്തും. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ മുഖ്യതിഥിയായി പങ്കെടുക്കും. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ റഫീഖ് വി പി ചടങ്ങിൽ സംബന്ധിക്കും. മുസമ്മിൽ സഖാഫി കൂറ്റേരി , ആഷിഖ് നൂറാനി , അബ്ദുള്ള ഹാജി , റഷാദ് സി.വി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. മുഹമ്മദ് കടേപ്രം സ്വാഗതവും സിനാൻ നൂറേനി തങ്ങൾ പീടിക നന്ദിയും പറയും. 18 ന് ഞായറാഴ്ച സമാപന സമ്മേളനവും കലാസാഹിത്യ മത്സങ്ങളും നടക്കും.