പാനൂർ : സേവാദൾ വളണ്ടിയർ ക്യാപ്റ്റനും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന അന്തരിച്ച പെരിയാറമ്പത്ത് പള്ളിക്കണ്ടി കുഞ്ഞിക്കണ്ണന്റെ കുടുംബത്തിന് പൊയിലൂർ മണ്ഡലം കോൺസ്സ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സബർമതി സ്നേഹവീടിന്റെ താക്കോൽ സമർപ്പണം ജൂൺ 19 ന് രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് വെച്ച് നടത്തുന്നു. താക്കോൽ കൈമാറ്റച്ചടങ്ങ് കെ മുരളീധരൻ എം.പി. നിർവ്വഹിക്കും. സ്നേഹമോഹനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പത്ത് ലക്ഷം രൂപാ ചെലവിട്ടാണ് ഭവനനിർമ്മാണം പൂർത്തീകരിച്ചത്.മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടാണ് ഇത്. പ്രദേശത്ത് നിന്ന് എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വരെ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉപഹാരം നൽകി അനുമോദിക്കും.പൊയിലൂർ മണ്ഡലം കോൺസ്സ് പ്രസിഡണ്ട് വിപിൻ വി ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കുംഡി.സി.സി. സെക്രട്ടറിമാരായ കെ.പി.സാജു , സന്തോഷ് കണ്ണം വള്ളി , യു.ഡി.എഫ് കൺവീനർ വി.സുരേന്ദ്രൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ഹാഷിം , ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. തങ്കമണി , വാർഡ് മെമ്പർ ബാലൻ കൊള്ളുമ്മൽ ,പി.കൃഷ്ണൻ ,പി വി കുഞ്ഞിക്കണ്ണൻ , കെ.കെ. ദിനേശൻ ,കെ.സുരേഷ്ബാബു , വി.പി. സാവിത്രി , ടി. സായന്ത് തുടങ്ങിയവർ സംബന്ധിക്കും.