പാനൂർ: എസ്.വൈ.എസ്.പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന സുപ്രഭാതം പത്രത്തിൻ്റെ വൈസ് ചെയർമാൻ കെ.സൈനുൽ ആബിദീന് യാത്രയയപ്പ് നൽകി. മലയമ്മ അബുബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. റസാഖ് ഹാജി പാനൂർ അധ്യക്ഷനായി.എൻ.എ.ഇസ്മയിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.വി .പി .എ .പൊയിലൂർ, സമീർ സഖാഫി പുല്ലുക്കര എന്നിവർ സംസാരിച്ചു.സൈനുൽ ആബിദീൻ മറുപടി പ്രസംഗം നടത്തി.