Latest News From Kannur

രക്തദാന ക്യാമ്പ് നടത്തി.

0

തലശ്ശേരി:  കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തലശ്ശേരി എൻഎസ്എസ് യൂണിറ്റും ബ്ലഡ് ഡോണർസ് കേരള ഇരിട്ടി താലൂക്ക് ഘടകവും മലബാർ കാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. എൻഎസ്എസ് വളണ്ടിയർ ഗീതിക എസ് നായർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം തലശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ നിർവഹിച്ചു. കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫസർ സജീ വി. ടി അധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അശ്വന്ത് നന്ദി രേഖപ്പെടുത്തി. ബ്ലഡ് ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി ക്യാമ്പിൽ നേതൃപരമായ പങ്കുവഹിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി ജോയിൻ സെക്രട്ടറി സൈനുദ്ദീൻ രക്തദാനത്തെ പറ്റി ക്ലാസ് എടുത്തു. കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ 45 വിദ്യാർത്ഥികൾ രക്തദാനം നടത്തി. കോപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Leave A Reply

Your email address will not be published.