Latest News From Kannur

വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തി; അനുകൂല ഉത്തരവിന് സാദ്ധ്യത

0

മാഹി :

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി വിശദമായി ചർച്ച നടത്തി.
2023-24 വർഷം കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെടുന്ന അനധ്യാപക ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അനധ്യാപക- വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനുള്ള നിവേദനം , എം.ഒ.പി. പരീക്ഷ മലയാളത്തിൽ എഴുതുന്നതിനുള്ള നിവേദനം , അഡ്മിഷൻ ഫീ സംബന്ധിച്ച് വ്യക്തത വരുത്താൻ വേണ്ടിയുള്ള നിവേദനം ,മുൻ കാല ഫയലുകൾ സംബന്ധിച്ച തുടർ ചർച്ച, ഭിന്നശേഷി നിയമനം മുൻ നിർത്തി അനധ്യാപകരുടെ നിയമനം തടസ്സപെടുത്തുന്നത് തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ച് പോണ്ടിച്ചേരി സംസ്ഥാന ഡി.ജി. ഇ ഷാനവാസ് ഐ.എ.എസുമായി എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃത്വം ജൂൺ 15 ന് ചർച്ച നടത്തി.സംസ്ഥാന പ്രസിഡന്റ് രാജേഷ് കുമാർ.എ, ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ.ജി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭിന്നശേഷി നിയമം സംബന്ധിച്ച് അനുകൂല ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സംഘടനയ്ക്ക് ഉറപ്പ് ലഭിച്ചതായി നേതാക്കൾ അറിയിച്ചു.

Leave A Reply

Your email address will not be published.