മാഹി : മാഹി കോ ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ 2023-24അധ്യയന വർഷത്തിലേക്കുള്ള പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ റഗുലർ ഡിഗ്രി കോഴ്‌സുകളായ ബി ബി എ(ജനറൽ &ടൂറിസം ), ബി.കോം (ജനറൽ &കോർപ്പറേറ്റ് സെക്രട്ടറിഷിപ്പ് )ബി സി എ, ബി എ ഇംഗ്ലീഷ് , പി.ജി കോഴ്‌സുകളായ എം കോം, എം എ ഇംഗ്ലീഷ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. ഇത്തവണയും മാനേജ്മെന്റ് സ്കോളർഷിപ്പ് നൽകുന്നതാണ്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക.അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷയുടെ വിവരങ്ങൾ അറിയിക്കുന്നതാണ്.റഗുലർ ക്യാമ്പസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി തലത്തിൽ മികച്ച വിജയത്തോടൊപ്പം ഒന്നാം റാങ്കിന്റെ നേട്ടവും കൈവരിച്ച ക്യാമ്പസിലേക്ക് പഠനം ഉറപ്പ് വരുത്താം.യൂ ജി സി നിഷ്ക്കർഷിക്കുന്ന യോഗ്യത ഉള്ള പരിചയ സമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ , നൂറിൽ പരം കമ്പ്യൂട്ടർ സജ്ജീകരിച്ച ലാബ്, കോളജ് ബസ്, സ്പോർട്സ് ഗ്രൗണ്ട്, ഹോസ്റ്റൽ സൗകര്യം,കാന്റീൻ തുടങ്ങിയവയും സ്വന്തം ബിൽഡിംങ്ങും ഉൾപ്പെടെ ക്യാമ്പസിന്റെ പ്രാഥമിക സൗകര്യങ്ങൾ എല്ലാം ഉള്ള മാഹിയിലെ ഏക സ്വാശ്രയ ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൂടി ആണ് മാഹി കോ ഓപ്പറേറ്റീവ് കോളജ്. കൂടാതെ പതിവ് പോലെ വരുന്ന അധ്യയന വർഷത്തിലും കലാ കായിക പരിപാടികൾക്ക് പുറമെ ദേശീയ തല ഇന്റർ കോളജ് ഫെസ്റ്റ്, നാഷണൽ ടൂർ പ്രോഗ്രാം, തൊഴിൽ മേള തുടങ്ങിയവ സംഘടിപ്പിക്കും.കോളജ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ചെയ്ത് പോരുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളായ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്, മെഗാ രക്ത ദാന ക്യാമ്പ് എന്നിവയും നടത്തും. ഇത്തവണ സൗജന്യമായി വിവിധ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ MHRD, AISHE, NCS, NSP
എന്നിവയിലും കോളേജിന് രെജിസ്ട്രേഷൻ ഉള്ളതാണ്. മാഹി പ്രസ്സ് ക്ലബ്ബിൽ MIIT പ്രസിഡന്റ് ശ്രീ സജിത്ത് നാരായണന്റെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ മാഹി കോ ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എഡ്യൂക്കേഷൻആൻഡ് ടെക്നോളജി അധികൃതർ വിവരങ്ങൾ പങ്കുവച്ചു .പ്രിൻസിപ്പാൾ ഡോ.വി. കെ വിജയൻ,ഡയരക്ടർമാരായ ശ്രീ. പായറ്റ അരവിന്ദൻ,ശ്രീ. പി. സി. ദിവാനന്ദൻ,ശ്രീ ടി എം സുധാകരൻ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.എൻ. കെ.ഷിജിൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post