പാനൂർ: തെരുവ് നായ ശല്യം രൂക്ഷമായ പാനൂർ നഗരത്തിൽ നഗരസഭ അധികൃതർ കാണിക്കുന്ന നിസംഗതക്കെതിരെ പാനൂരിൽ മനുഷ്യസ്നേഹി കൂട്ടായ്മ നടന്നു.സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എച്ച്.ആർ.പി.എം സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് ഉദ്ഘാടനം ചെയ്തു. വന്ദന രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ആഷിക്, കെ എം യൂസഫ് ,വൈ എം ഇസ്മാല്‍ ,സി എം മഹേഷ് കുമാർ , ഒ ടി നവാസ്, എം കെ രാജീവൻ ,,പി സുരേഷ് , രജിത പ്രകാശ്, ടി റഹുഫ് എന്നിവർ പ്രസംഗിച്ചു ജൂൺ 22ന് പാനൂർ ബസ്റ്റാൻഡിൽ മനുഷ്യസ്നേഹി കൂട്ടായ്മ പൊതുയോഗം സംഘടിപ്പിക്കും. തെരുവ് നായകൾക്ക് ഭക്ഷണം വിളമ്പുന്ന വ്യാപാരിയെ കൂട്ടായ്മ പ്രവർത്തകർ നേരിൽ കണ്ട് താക്കീത് ചെയ്തു. ഇനി മുതൽ നഗര മധ്യത്തിൽ നായകൾക്ക് ഭക്ഷണം നൽകില്ലെന്ന് വ്യാപാരി ഉറപ്പു നൽകി.നമ്മുടെ നാട്, നമ്മുടെ നായ പദ്ധതി നടപ്പാക്കിയ നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു വന്നു. മനുഷ്യസ്നേഹി കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. ഭാരവാഹികൾ ചെയർമാൻ ഇ.മനീഷ് ജനറൽ കൺവീനർ വന്ദന രാജൻ.