ന്യൂയോര്‍ക്ക്: വീട്ടിലെ മേല്‍ക്കൂരയില്‍ കറങ്ങുന്ന സീലിങ് ഫാനിന് മുകളില്‍ പാമ്പ്. ഫാനിന്റെ ലീഫില്‍ തട്ടി പാമ്പ് തെറിച്ചുവീണു. പാമ്പിനെ കണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, താമസക്കാരന്റെ ദേഹത്തേയ്ക്കാണ് പാമ്പ് വന്നുവീണത്.അമേരിക്കയിലെ അലബാമയിലാണ് സംഭവം. ടിക് ടോക്കില്‍ പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കറങ്ങുന്ന ഫാനിന്റെ മുകളില്‍ പാമ്പ് തല ഉയര്‍ത്തി നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഫാനിന്റെ ലീഫില്‍ തട്ടി പാമ്പ് തെറിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്ന ആളുടെ ദേഹത്തേയ്ക്ക് വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.