കര്‍ണാടകയില്‍ നഴ്‌സിങ് കോളജില്‍ ഭക്ഷ്യ വിഷബാധ; മലയാളികള്‍ അടക്കം 60പേര്‍ ആശുപത്രിയില്‍, രണ്ടുമാസത്തിനിടെ അഞ്ചാമത്തെ സംഭവം
ബംഗളൂരു: കര്‍ണാടക കെ ആര്‍ പുരത്തെ രാജീവ് നഴ്‌സിങ് കോളജില്‍ ഭക്ഷ്യവിഷബാധ. മലയാളികള്‍ ഉള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഈ ക്യാമ്പസില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് കോളജ് അടച്ചിരുന്നു. കോളജില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാലും കോളജ് അധികൃതര്‍ പണം നല്‍കി ഇവരെ സ്വാധീനിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.