പോണ്ടിച്ചേരി:
കേന്ദ്രസർവകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ ബിരുദ പ്രവേശന നടപടികൾ തുടങ്ങി ഈ വർഷം പുതിയ രണ്ട് ബിരുദ കോഴ്സുകളായി ബി.കോം കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് , ബി . ബി . എ . ബിസിനസ് അഡ്മിനിസ്ട്രേഷൻ എയർലൈൻ & കാർഗോ മാനേജ്മെന്റ്) എന്നിവ ആരംഭിക്കുന്നു. വൊക്കേഷണൽ ഡിഗ്രി കോഴ്‌സുകളായ ഓഫീസ് അഡ്മിനിസ്ട്രേഷൻ & സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്‌നോളജി, ജേണലിസം & മാസ്‌സ് കമ്മ്യൂണിക്കേഷൻ, പിജി കോഴ്‌സ് എം.വോക് ഫാഷൻ ടെക്‌നോളജി, ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി & ഇമേജിംഗ് ടെക്‌നോളജി ടൂറിസം & സർവീസ് ഇൻഡസ്ട്രിയിലേക്കുള്ള കോഴ്‌സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രീ കോഴ്സുകൾക്ക് മൂന്നുവർഷവും പിജിക്ക് രണ്ടുവർഷവും ഡിപ്ലോമ കോഴ്സിന് ഒരുവർഷമാണ് . പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന മാഹി കമ്മ്യൂണിറ്റി കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷാ ഫീസ് 100 രൂപ എസ്.സി / എസ്. ടി വിഭാഗം വിദ്യാർത്ഥികൾക്ക് ഇത് 50 രൂപ . ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല . മാഹിയുൾപ്പെടുന്ന പുതുച്ചേരിയിലെയും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് . എസ് . സി / എസ് ടി , ഒബിസി , ഇ . ഡബ്ല്യൂ.എസ്. , വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കുന്നതാണ്. ഒരു തരത്തിലുമുള്ള സംഭാവനയോ , പി . ടി . എ പിരിവോ കോളേജ് പ്രവേശനത്തിന് ഇല്ല .
ഓൺലൈൻ ലിങ്ക് : https://puccmaheadm.samarth.edu.in ഹെൽപ്പ് ഡെസ്ക് നമ്പർ : 9746607507 , 8606797541