ശ്രീനഗര്‍: ജമ്മുവിലെ കുപ്‌വാരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കരസേനയും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറിലാണ് വെടിവയ്പ് ഉണ്ടായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരിച്ചില്‍ നടത്തി വരികയായിരുന്നു. ഈ മാസം രജൗരിയില്‍ ജില്ലയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു.