പാനൂർ: നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി ദാനം ചെയ്തു . കാടാംകുനി യു.പി.സ്കൂളിലെ ആറാം തരം വിദ്യാർത്ഥിയായ ആരുഷ് കൃഷ്ണയാണ് ഈ ജീവകാരുണ്യ പ്രവൃത്തി ചെയ്ത ബാലൻ . അണിയാരം കനകതീർത്ഥം പുതിയ വീട്ടിൽ കെ. ടി വിജേഷിന്റെയും രമിനയുടെയും മകനാണ് ആരുഷ് . ഓമനിച്ചു പൊന്നുപോലെ നീട്ടി വളർത്തിയതാണ് മുടി.മുടി ദാനം ചെയ്തു മാതൃകയായിരിക്കുകയാണ് ആരുഷ് .30 സെന്റീമീറ്റർ നീളത്തിലാണ് മുടി മുറിച്ചു നൽകിയത്. കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ വേണ്ടിയാണ് മുടി ദാനം നൽകിയത്.സ്വമേധയാ ആണ് ആരുഷ് മുടി ദാനം ചെയ്തത്. രോഗികളോടുള്ള കരുണയുടെയും കരുതലിന്റെയും പ്രതീകമായി ഈ പ്രവർത്തനം .അവയവദാനം പോലെതന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ട് സ്വാഭാവിക മുടി കൊണ്ടുതന്നെ വിഗ്ഗ് തയാറാക്കി സൗജന്യമായി കാൻസർ രോഗികൾക്ക് നൽകി അവർക്ക് ആത്മധൈര്യം പകരുവാൻ ഇത് വളരെ സഹായമാകും.സഹോദരി ആദിലക്ഷ്മി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.