Latest News From Kannur

തൃപ്പങ്ങോട്ടൂരിൽ കാർഷിക മേഖല തകരുന്നു .

0

പാനൂർ: കൃഷിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി.പി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ കാർഷിക മേഖല തകരുകയാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പ്രധാന നെൽകൃഷി മേഖലയായ പൊയിലൂർ മടപ്പുര വയൽ, പെരുവൻ വയൽ, അയേലക്കണ്ടം, ഇടവെട്ട പിലാക്കൂൽ, കൊറ്റുമ്മൽ താഴെ വയൽ, ഇല്ലത്ത് താഴെ വയൽ, കിഴക്കും മുറി വയൽ , പുത്തോറത്താഴെ,നടേന്റെടുത്ത് വയൽ, മണാട്ടി വയൽ, എരഞ്ഞോട്ട് വയൽ എന്നിവിടങ്ങളിൽ കർഷകർ നെൽകൃഷി ഉപേക്ഷിച്ചിരിക്കയാണ്. നെൽകൃഷി ചിലവേറിയതും സർക്കാരിന്റെ ധനസഹായത്തിന്റെ അപര്യാപ്തതയുമാണ് ഇതിന് കാരണം. നെൽകൃഷി ലാഭകരമാക്കാൻ കൃഷിവകുപ്പ് വിതരണം ചെയ്ത ടില്ലറുകൾ പറമ്പിൽ കിടന്ന് തുരുമ്പെടുക്കുകയാണ്. ഇത്തരത്തിലുള്ള 3 ടി ല്ലറുകൾ ഇടവെട്ടപിലാക്കൂൽ ഉണ്ട്. ഇതിന്റെ നടത്തിപ്പിനെക്കുറിച്ചോ നിലവിലുള്ള അവസ്ഥയെക്കുറിച്ചോ കൃഷി വകുപ്പിന് യാതൊരറിവും ഇല്ല. പാടശേഖര സമിതി വിളിച്ചു ചേർക്കുകയോ, പഞ്ചായത്തിൽ കാർഷിക വികസന സമിതി ചേരാറോ ഇല്ല. നിലവിലുള്ള പാടശേഖരങ്ങൾ കല്ലു കൊണ്ട് അതിർത്തി കെട്ടി വാഴ കൃഷി ചെയ്യാനും തുടർന്ന് കവുങ്ങ് . തെങ്ങ് എന്നിവ കൃഷി ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

കൃഷിഭവനിൽ എത്തുന്ന നെൽവിത്തുകൾ ചാക്ക് കണക്കിന് വാങ്ങി വീട്ടിൽ സൂക്ഷിക്കുകയല്ലാതെ ആരും കൃഷി ചെയ്യുന്നില്ല. പഞ്ചായത്തിലെ കൃഷിഭവന് വേണ്ടത് നികുതി ശീട്ട് , ആധാർ കോപ്പി , ബേങ്ക് പാസ്സ് ബുക്ക് ഇവ മാത്രം . കൃഷിയിടങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥൻമാർ തയ്യാറാവുന്നില്ല. സർക്കാരിന്റെ ഫണ്ട് അനർഹർക്ക് വിതരണം ചെയ്ത് തീർക്കുക എന്ന “ഭാരിച്ച “ചുമതല മാത്രമെ ഇവർ നിർവ്വഹിക്കുന്നുള്ളു. പഞ്ചായത്ത് ഭരണ സമിതിയും ഇതിൽ താൽപര്യം കാണിക്കുന്നില്ല. കേവലം മണിക്കൂറിന് 300 രൂപ ടില്ലർ വാടക നൽകി കൃഷിയിറക്കിയ കർഷകർക്ക് ഇപ്പോൾ 750 രൂപ നൽകി കുന്നോത്ത്പറമ്പിലെ ടില്ലർ ഉടമയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സർക്കാർ പാശേഖരസമിതിക്ക് വിതരണം ചെയ്ത ലക്ഷങ്ങൾ വിലയുള്ള കാർഷിക ഉപകരണങ്ങൾ ആരുടെ കൈവശമാണുള്ളത് എന്ന് വ്യക്തമാക്കണം. ഇവ സൂക്ഷിക്കാൻ നിർമ്മിച്ച ഷെഡുകൾ എന്തിനാണി പ്പോൾ ഉപയോഗിക്കുന്നത്. ഇതിനെല്ലാം ഉത്തരം പറയാൻ കൃഷിവകുപ്പിന് ബാധ്യതയുണ്ട്.
കൃഷിയെതകർച്ചയിൽ നിന്ന് രക്ഷിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.