കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പാലയാട് സ്വദേശി മഹേഷ് ആക്രമിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.