നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കല്ലാച്ചി ടൗണിനോട് ചേർന്ന് വാണിയൂർ തോടിന് അടുത്തുള്ള ഡ്രൈനേജ് കനത്ത മഴയെ തുടർന്ന് ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മലിന ജലം തൊട്ടടുത്ത വീടുകളിലേക്ക് കയറി ,ഡ്രൈനേജിൽ വലിയ രീതിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയും ഡ്രൈനേജി ലെ വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്തതിനാലാണ് വെള്ളം കരകവിഞ്ഞ് വീടുകളിലും പറമ്പിലും റോഡിലും കയറിയത് .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ,വാർഡ് മെമ്പർ നിഷ മനോജ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സ്ഥലത്തെത്തി പിഡബ്ല്യുഡി അധികൃതരുമായി ബന്ധപെട്ട് അടിയന്തിര ഇടപെടൽ നടത്തിയതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് മാലിന്യം പുറത്തെടുക്കുകയും വെള്ളത്തിന്റെ ഒഴുക്ക് സുഖമാക്കുകയും ചെയ്തതിനെ തുടർന്നാണ് വെള്ളം വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നും ഇറങ്ങിയത് .വ്യാപാരികൾ ഓടകളിൽ വലിയ രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങൾ ഓടകളിൽ കാണാമായിരുന്നു .മാലിന്യം ഓടകകളിൽ തള്ളുന്നത് നിയമവിരുദ്ധമാണ് കർശന നടപടി ഇത്തരത്തിൽ മാലിന്യം അലക്ഷ്യമായി കൈ ഒഴിയുന്നവർക്ക് എതിരെ ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് അറിയിച്ചു ,സംഭവ സ്ഥലം പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ചു.