മാഹി: ശാരീരിക അംഗവൈകല്യം കാരണം വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപെട്ട് മാഹി മേഖലയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസ്സോസിയേഷൻ ഭാരവാഹികൾ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി, ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് നിവേദനം നൽകി. ഗതാഗത അലവൻസുകൾ അനുവദിക്കുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നടപ്പിലാക്കുക, വിദ്യാർത്ഥികളുടെ പഠനത്തിനായി പ്രത്യേക വിഭാഗം നൽകുക, സൗജന്യ അരി ഉടൻ വിതരണം ചെയ്യുക, കുടുംബത്തോടൊപ്പം വാർഷിക ടൂർ അനുവദിക്കുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, മാഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പിൽ വെൽഫെയർ ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു കെ.കെ, ജന.സിക്രട്ടറി സജീർ.എം.ടി എന്നിവർ നിവേദനം നൽകിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.