Latest News From Kannur

എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളെ അനുമോദിച്ചു

0

പാനൂർ : കെ.കെ.വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ 2022- 23 വർഷത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മൂല്യബോധത്തോടെ സക്രിയമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടുന്ന ഒരു തലമുറ വളർന്നു വരണം . സാമൂഹിക വിപത്തുകൾക്കെതിരെ ക്രിയാത്മകമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിജയികൾക്കുള്ള ഉപഹാരവും കേഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു
നഗരസഭാ വാർഡ് കൗൺസിലർ പി.കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക പ്രമീള ടീച്ചർ, പി.ടി.എ ഭാരവാഹികളായ ലത്തീഫ് മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, അധ്യാപകരായ
ലതിക ടീച്ചർ, ഇസ്മയിൽ മാസ്റ്റർ, അമീർ മാസ്റ്റർ, ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ അനിൽ കുമാർ മാസ്റ്റർ സ്വാഗതവും ബിനീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.