പാനൂർ : പ്ലസ്ടു വിഷയങ്ങളിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിക്കുന്നു.
കൂത്തുപറമ്പ് ബ്ലോക് പഞ്ചായത്തിലെ കടവത്തൂർ ഡിവിഷനിൽ നിന്ന് പ്ലസ് ടുവിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. കടവത്തൂർ ഡിവിഷൻ മെമ്പർ പി കെ അലിയാണ് സംഘാടകൻ. 10 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി ത്യപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ തങ്കമണി ഉദ്ഘാടനം ചെയ്യും. നെല്ലൂർ ഇസ്മയിൽ അധ്യക്ഷത വഹിക്കും. മോട്ടിവേഷനൽ സ്‍പീക്കർ ട്രെയിനറുമായ അബ്ദുല്ല പുത്തൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകും.