ചാലക്കര : മാഹി ചാലക്കര എം.എൽ.എ. റോഡിൽ കമ്മവീട്ടിൽ തറവാട് കുടുംബാംഗങ്ങളുടെ കൂട്ടായ്മ , “കമ്മവീട്ടിൽ കുടുംബസംഗമം ” ഇന്ന് നടക്കുന്നു.
രാവിലെ മുതൽ വൈകീട്ട് വരെ നീളുന്ന കുടുംബാംഗങ്ങളുടെ സ്നേഹ സംഗമത്തിൽ തറവാട്ടിലെ മിക്കവാറും അംഗങ്ങൾ എത്തുകയാണ്. ഒരു വട്ടം കൂടി തറവാട്ടിൽ
ഒരുമിക്കുന്ന സന്തോഷ വേള ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബത്തിലെ പ്രധാന അംഗങ്ങൾ.
കുടുംബ സംഗമത്തിൽ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ , മുതിർന്ന അംഗങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. .
പി.കെ.ജനാർദ്ദനൻ
വിജയൻ ,
സുരേന്ദ്രൻ ,
സുരേഷ് [അശോകൻ ]
ശിവൂട്ടി ,
രഞ്ജു,
എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയത്.