നാദാപുരം : നാദാപുരം ഗവ. യു പി സ്കൂളിലെ കിണറിൽ മലിനജലം കലരുന്നു എന്ന് പഞ്ചായത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്കൂൾ കിണറും പരിസരവും പരിശോധിച്ചു . കിണറിന്റെ സമീപത്ത് മതിലിന് പുറത്തുള്ള ഡ്രെയിനേജിൽ നിന്നാണ് മലിനജലം കിണറ്റിലേക്ക് കലരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. കിണറിലെ ജലം ഉപയോഗിക്കരുത് എന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകുകയും രജിസ്റ്റർ ഓഫീസ് കോമ്പൗണ്ടിലെ കിണർ ഉപയോഗിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, മെമ്പർ കണേക്കൽ അബ്ബാസ് ,സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് സ്ഥലം പരിശോധിച്ചു നടപടി എടുത്തത് . ഡ്രെയിനേജിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ പിഡബ്ല്യുഡി അധികൃതരോട് പ്രസിഡണ്ട് വി വി മുഹമ്മദലി ആവിശ്യപ്പെട്ടൂ ,ഡ്രൈനേജ് വാട്ടർ പ്രൂഫ് ആയി നിർമിച്ചാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വാത പരിഹാരം കാണാൻ സാധിക്കുകയുള്ളു.
Sign in
Sign in
Recover your password.
A password will be e-mailed to you.