കതിരൂർ : 2023 എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികളെ കതിരൂർ മഹാത്മാ സർഗ്ഗ വേദിയുടെ ആഭി മുഖ്യത്തിൽ അനുമോദിക്കുന്നു. പരിപാടി വിജയിപ്പിക്കുന്നതിന് എ.വി.രാമദാസ് ചേർമാനായി സംഘാടകസമിതി രൂപീകരിച്ചു. പൊന്ന്യം പുല്ലോടി ഇന്ദിരാ ഗാന്ധി സമാരക ഹോളിൽ ചേർന്ന യോഗത്തിൽ എ.കെ. പുരുഷോത്തമൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. .യോഗം പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരികനായകന്മാരുടെ നിസ്സംഗത ഫാസിസത്തിന് വളമായി മാറിയിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം രൂപ രേഖ എം. രാജീവൻ മാസ്റ്റർ അവതരിപ്പിച്ചു. വി.പി. പ്രമോദ്, കെ.കെ.ലതിക , എൻ ഭരതൻ ,കെ. അനിൽകുമാർ , വി.പി. നിഷാന്ത്. എന്നിവർ ചർച്ചയിൽ പങ്കെടത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.