മാന്നാർ: സൈക്കിൾ മാത്രം ഓടിക്കാനറിയാവുന്ന എണ്ണയ്ക്കാട് സ്വദേശി എഎം മുരുകന് (63) അലക്ഷ്യമായി കാർ ഓടിച്ചതിന് 1000 രൂപ പിഴ. വ്യാഴാഴ്ച നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴയടച്ച് കേസ് തീർപ്പാക്കണമെന്നായിരുന്നു തപാൽ വഴി ലഭിച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. റാന്നി ഗ്രാമ ന്യായാലയത്തിന്റേതായി വന്ന പോസ്റ്റ് കാർഡിൽ ഇന്ത്യൻ ശിക്ഷാനിയമം 279 വകുപ്പ് ചുമത്തിയാണ് നോട്ടീസ്.
ഇതോടെ മുരുകന്റെ മനസമാധാനം പോയി. സൈക്കിളിൽ ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് മുരുകൻ. ജീവിതത്തിൽ ഇന്നേ വരെ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിൽ പോലു ഇരിക്കാത്ത മുരുകനാണ് കാർ അലക്ഷമായി ഓടിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിഴയടയ്‌ക്കാൻ നോട്ടീസ് കിട്ടിയത്.