പാനൂർ : കെ.കെ.വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ വക “വാട്ടർ പ്യൂരിഫയർ” സ്കൂളിന് സമർപ്പിച്ചു. പാനൂർ മുനിസിപ്പാലിറ്റി കൗൺസിലർ പി.കെ.പ്രവീൺ കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എൻ.എസ്സ്.എസ്സ് വളണ്ടിയർമാർ സ്ക്രാപ്പ് ചലഞ്ചിലൂടെയും വിവിധ ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്തും ധനശേഖരണം നടത്തിയാണ് സ്കൂളിൽ പ്യൂരിഫയർ ഘടിപ്പിച്ചത്. ഇത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉപകാരപ്രദമാണ്. വിപുലമായി നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ. വിജിനി സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.കെ.കെ.അനിൽകുമാർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ.പ്രമീള, പി.ടി.എ.പ്രതിനിധി സി.വി.സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വളണ്ടിയർ ലീഡർ ആര്യനന്ദ നന്ദി രേഖപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.