മാഹി: മാഹി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതല യുവ ഉത്സവ് പ്രോഗ്രാം 2023 ജൂൺ 15 രാവിലെ 9.30 മുതൽ മാഹി കോ:ഓപ്പറേറ്റീവ് ബി.എഡ് കോളേജിൽ വെച്ച് നടക്കുന്നു
ജില്ലാ തല യുവ ഉത്സവ് പരിപാടിയിൽ
15 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. വിജയികൾക്ക് സംസ്ഥാന, ദേശീയ തല യുവ ഉത്സവിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 13 നാണ്. പ്രസംഗം, നാടോടി നൃത്തം, ജലച്ചായം, കവിതാരചന, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. വിശദ വിവരങ്ങൾക്ക് 9400290803 എന്ന നമ്പറിൽ വിളിക്കേണ്ടതാണെന്ന് ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യ അറിയിച്ചു.
കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയത്തിന് കീഴിലുള്ള മാഹി നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല യുവ ഉത്സവ് പ്രോഗ്രാം -2023 ജൂൺ 15, വ്യാഴാഴ്ച രാവിലെ 9.30 മുതൽ മാഹി ഗവണ്മെന്റ് കോഓപ്പറേറ്റീവ് ബി എഡ് കോളേജിൽ വെച്ച് നടക്കുന്നു.
ജില്ലാതല യുവ ഉത്സവ് പരിപാടിയിൽ
15 മുതൽ 29 മുതൽ വയസ്സുവരെയുള്ളവർക്ക്
പങ്കാളികളാകാം. 2022 ഏപ്രിൽ 1 നു 15 വയസ് പൂർത്തിയായിരിക്കണം.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. വിജയികൾക്ക് സംസ്ഥാനതല യുവ ഉത്സവ് പ്രോഗ്രാമിലും തുടർന് വിജയികൾക്ക് ദേശീയ യുവ ഉത്സവിലും പങ്കെടുക്കുവാൻ അവസരം ലഭിക്കും.
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13.
മത്സരയിനങ്ങൾ
1) Declamation contest
പ്രസംഗ മത്സരം
സമയം: 7മിനുട്ട്
ഭാഷ: ഇംഗ്ലീഷ്/ഹിന്ദി
സമ്മാനത്തുക:
ഒന്നാം സ്ഥാനം 5000 രൂപ
രണ്ടാം സ്ഥാനം 2000 രൂപ
മൂന്നാം സ്ഥാനം 1000 രൂപ
വിഷയം പ്രോഗ്രാമിന് മുൻപേ അറി യ്ക്കുന്നതാണ്.
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13
2) നാടോടി നൃത്തം ഗ്രൂപ്പ്
സമയം: 15മിനുട്ട്
പങ്കെടുക്കുന്നവരുടെ എണ്ണം 5 മുതൽ 15 വരെ ആവാം . പങ്കെടുക്കുന്നവരുടെ താളവാദ്യക്കാരും ഇതിൽ ഉൾപ്പെടും. ഇതിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഉൾപ്പെടുത്താവുന്നതാണ്. ഇന്ത്യൻ ശൈലിയിലുള്ള നാടോടി നൃത്തമോ പരമ്പരാഗത നൃത്തമോ ആയിരിക്കണം. ശാസ്ത്രീയ നൃത്തം, ബാലെ നൃത്തം എന്നിവ അനുവദിക്കുന്നതല്ല. സ്റ്റേജ് ഒരുക്കുന്നതിന് 5 മിനിട്ട് സമയം അനുവദിക്കുന്നതാണ്. പിന്നണിയിൽ ടേപ്പ് റിക്കാർഡർ/സി.ഡി. അനുവദനീയമാണ്.
സമ്മാനത്തുക:
ഒന്നാം സ്ഥാനം 5000 രൂപ
രണ്ടാം സ്ഥാനം 2500 രൂപ
മൂന്നാം സ്ഥാനം 1250 രൂപ
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13
3) യംങ് ആർട്ടിസ്റ്റ് ക്യാംപ്_
ജലച്ചായ മത്സരം
സമയം: 2മണിക്കൂർ
സമ്മാനത്തുക:
ഒന്നാം സ്ഥാനം 1000 രൂപ
രണ്ടാം സ്ഥാനം 750 രൂപ
മൂന്നാം സ്ഥാനം 500 രൂപ
മത്സരത്തിന് ആവശ്യമായ മെറ്റീരിയൽസ് മത്സരാർത്ഥികൾ കൊണ്ടുവരണം. പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13
4) യംങ് റൈറ്റേഴ്സ് ക്യാംപ്
കവിതാരചന മത്സരം
സമ്മാനത്തുക:
ഒന്നാം സ്ഥാനം 1000 രൂപ
രണ്ടാം സ്ഥാനം 750 രൂപ
മൂന്നാം സ്ഥാനം 500 രൂപ
ഭാഷ: മലയാളം/ ഹിന്ദി/ ഇംഗ്ലീഷ്
സമയം: 2മണിക്കൂർ
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13
5) മൊബൈൽ ഫോട്ടോഗ്രഫി ക്യാംപ്
സമയം: 2മണിക്കൂർ
സമ്മാനത്തുക:
ഒന്നാം സ്ഥാനം 1000 രൂപ
രണ്ടാം സ്ഥാനം 750 രൂപ
മൂന്നാം സ്ഥാനം 500 രൂപ
2km പരിധിയിൽ നിന്നും ഫോട്ടോ എടുത്തു മൊബൈലിൽ തന്നെ ആവശ്യമായ എഡിറ്റിംഗ് ചെയ്ത് 3 ഫോട്ടോ സമർപ്പിക്കാവുന്നതാണ്.
രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജൂൺ 13
സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ:
1.9400290803
രമ്യ കെ
ജില്ലാ യൂത്ത് ഓഫീസർ
നെഹ്‌റു യുവകേന്ദ്ര
മാഹി