തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഹോട്ടലുകളുടെയും ബേക്കറികളുടെയും വിവരങ്ങളുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന് മന്ത്രി വീണാ ജോർജ് ആപ്പ് അവതരിപ്പിക്കും. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയത്. വിവിധ മികവുകളെ അടിസ്ഥാനവമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നൽകുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം മുതൽ ജീവനക്കാരുടെ ആരോഗ്യസർട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കാനും കഴിയും. റേറ്റിങ് പട്ടികയിൽ പെടാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ അവസരമുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.